Showing posts with label വി എച്ച് നിഷാദ്‌. Show all posts
Showing posts with label വി എച്ച് നിഷാദ്‌. Show all posts

Sunday, September 6, 2009

പെയി(ന്‍)ന്റിംഗ്‌

ചില
ആള്‍ക്കാര്‍
പൊടുങ്ങനെ ഒരു ദിവസം
തങ്ങള്‍
ചിത്രകാരന്മാരോ,
ചിത്രകാരികളോ
ആണെന്നഹങ്കരിച്ച്,
സുഹൃത്തുക്കളുടെ
ഹൃദയത്തില്‍
'അതൊരു കാന്‍വാസല്ലേ..'
എന്നു നിസാരം പറഞ്ഞ്
നൈഫു കൊണ്ട്
എഴുതിക്കളയും.
-സാക്ഷാല്‍ക്കാരം തന്നെ അത്!
പക്ഷേ,
വേദന
വരയുന്നതാണ്
ആ രചന.