Friday, January 23, 2009

മിസ്ഡ് കോള്‍

ഒരു ദിവസം
നിശബ്ദനായാല്‍
എത്രപേര്‍ക്ക് നമ്മെ വേണം
എന്നറിയാന്‍
എളുപ്പമാര്‍ഗ്ഗം കേള്‍ക്കണോ?
മൊബൈല്‍ ഫോണ്‍
മേശപ്പുറത്ത്
ഒന്നുമറിയാത്തപോലെ
മറന്ന്
വേഗം
ഓഫീസിലേക്ക് പുറപ്പെടൂ
വൈകീട്ടു വരുമ്പോള്‍
കൊച്ചുപെട്ടിയില്‍
21 മിസ്ഡ് കോളുകള്‍
തുടിയ്ക്കുന്ന മെസ്സേജുകള്‍.
ഒരു ദിവസം
21 പേര്‍ക്കു നിങ്ങളെ
വേണ്ടിയിരുന്നു എന്ന കാര്യം
തരുന്നില്ലേ
21 സന്തോഷങ്ങള്‍.
ഇനി
ഒരു മിസ്ഡ് കോള്‍ പോലും
വന്നില്ലെന്നായാല്‍?
വേദനിക്കരുതേ, ഒട്ടും.
നിങ്ങളെ സങ്കടപ്പെടുത്താതിരിയ്ക്കാന്‍
ദീര്‍ഘദര്‍ശികളായ കൂട്ടുകാര്‍
ഒന്നു കളിച്ചതാണ്.
- ഒരു മിസ്ഡ് കോള്‍
കൊണ്ടു പോലും പോറാതെ.‍

12 comments:

  1. ഒരു മിസ്‌ഡ്‌ കോള്‍ കൊണ്ടുപോലും പോറാതെ...
    വരി എവിടെയൊക്കെയോ കൊള്ളുന്നു..
    കവിതയിലേക്ക്‌ ചുവടുമാറിയോ..
    നന്നായിട്ടുണ്ട്‌..
    പേരക്കപോലെ,
    അല്ലെങ്കില്‍ അതിലും കൂടുതല്‍ സ്വാദിഷ്ടമായത്‌
    പ്രതീക്ഷിക്കുന്നു

    ReplyDelete
  2. വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടി.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നന്ദി കാല ചക്രം...ചുവടു മാറിയതല്ല. കൂടു മാറി നൊക്കിയതാ‍ണ്. വരാം കൂടുതല്‍ വിശെഷ്ങ്ങളുമായി..
    ബിമിനിത്തെ, ഇങ്ങനെ എത്ര എത്ര രഹസ്യങ്ങള്‍..

    ReplyDelete
  5. നിശബ്ദനായിപ്പോയവന്‍റെ ഫോണിലേക്ക്
    വിളിച്ചു വിളിച്ചു മുറിഞ്ഞവന്റെ സങ്കടമോ?
    അതെന്തു ചെയ്യും?

    ReplyDelete
  6. മൊബയില്‍ പെട്ടിയുടെ കൊച്ചു ഖബറിടത്തില്‍ തന്നെ അടക്കം ചെയ്യെണ്ടി വരും..കൂട്ടുകാരി..വെറെന്തു വഴി?

    ReplyDelete
  7. വിളിക്കുന്നവനു ഭീതിയുടെ അനേക സാധ്യതകളവശേഷിപ്പിക്കുന്ന പരീക്ഷണം.

    ReplyDelete
  8. kollam Nishabd...
    Othiri urakke aayi pokunna aathmagatham....

    ReplyDelete
  9. oru missed call kond polum onnu orkathath anenklo?

    ReplyDelete
  10. നിങ്ങളെ സങ്കടപ്പെടുത്താതിരിയ്ക്കാന്‍
    ദീര്‍ഘദര്‍ശികളായ കൂട്ടുകാര്‍
    ഒന്നു കളിച്ചതാണ്.
    - ഒരു മിസ്ഡ് കോള്‍
    കൊണ്ടു പോലും പോറാതെ.‍.....

    ReplyDelete